“ആൽബിനോയും രാഹുലും ഇന്ത്യൻ ക്യാമ്പിൽ അവസരം അർഹിക്കുന്നു”

Img 20210126 214142
Credit : Twitter

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ആൽബിനോ ഗോമസും കെ പി രാഹുലും ഇന്ത്യൻ ക്യാമ്പിൽ അവസരം അർഹിക്കുന്നുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ്. ആൽബിനോ ഗോമസ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ്‌. ഈ സീസൺ ഐ എസ് എല്ലിൽ ആൽബിനോയേക്കാൾ നല്ല പ്രകടനങ്ങൾ നടത്തിയ ഗോൾ കീപ്പർ ഇല്ല എന്ന് ഇഷ്ഫാഖ് പറയുന്നു.

ആരാണോ പെർഫോം ചെയ്യുന്നത് അവർക്ക് ദേശീയ ടീമിൽ അവസരം ലഭിക്കണം. അതാണ് വേണ്ടത്. ഇഷ്ഫാഖ് പറഞ്ഞു. മലയാളി യുവതാരം രാഹുലും ദേശീയ ടീമിൽ എത്തുമെന്ന് ഇഷ്ഫാഖ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഏതു ഡിഫൻസിനെയും വിറപ്പിക്കാനുള്ള ശേഷി രാഹുലിന് ഉണ്ട്. ഇതിനകം തന്നെ ഇന്ത്യയുടെ യുവ ടീമുകളിൽ കളിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ രാഹുലും ഇന്ത്യൻ ടീമിലെത്തുന്ന കാലം വിദൂരമല്ല. അദ്ദേഹം പറഞ്ഞു.

Previous articleമോഹൻ ബഗാനെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
Next articleപാക്കിസ്ഥാനെ വൈറ്റ് വാഷ് ചെയ്ത് ദക്ഷിണാഫ്രിക്ക