വനിത ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയും വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്ന ടി20 ത്രിരാഷ്ട്ര പരമ്പര

വനിത ടി20 ലോകകപ്പിന് മുമ്പ് മുമ്പ് ഇന്ത്യയും വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്ന ടി20 ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കും. ദക്ഷിണാഫ്രിക്കയാവും ത്രിരാഷ്ട്ര പരമ്പരയുടെ ആതിഥേയര്‍.

2023 ജനുവരി – ഫെബ്രുവരി മാസത്തിലാവും ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുക. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടി20 ലോകകപ്പ് ഫെബ്രുവരി 10ന് ആണ് ആരംഭിയ്ക്കുന്നത്.

ലോകകപ്പിൽ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ന്യൂസിലാണ്ട് എന്നിവര്‍ ഗ്രൂപ്പ് എയിലും ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, അയര്‍ലണ്ട് എന്നിവര്‍ ഗ്രൂപ്പ് ബിയിലും ആണ് കളിക്കുന്നത്.