ഈ ലോകകപ്പ് മൊറോക്കോയെ തോൽപ്പിച്ചു കാമറൂൺ നേടുമെന്ന പ്രവചനവും ആയി സാമുവൽ എറ്റൂ

ഖത്തർ 2022 ലെ ലോകകപ്പ് ഫൈനൽ ആഫ്രിക്കൻ രാജ്യങ്ങൾ തമ്മിൽ ആയിരിക്കും എന്ന പ്രവചനം നടത്തി മുൻ കാമറൂൺ ഇതിഹാസതാരം സാമുവൽ എറ്റൂ. നിലവിൽ കാമറൂൺ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ എറ്റൂ കാമറൂൺ ലോകകപ്പ് നേടും എന്ന പ്രവചനവും നടത്തി. ഫൈനലിൽ മൊറോക്കയെ ആവും അവർ തോൽപ്പിക്കുക എന്നും മുൻ ബാഴ്‌സലോണ, ഇന്റർ മിലാൻ, ചെൽസി താരം പറഞ്ഞു.

ചരിത്രത്തിൽ ഇത് വരെ ഒരു ആഫ്രിക്കൻ രാജ്യവും ലോകകപ്പിൽ ഇത് വരെ സെമിഫൈനൽ കളിച്ചിട്ടില്ല. ഈ രണ്ടു രാജ്യങ്ങൾക്ക് പുറമെ സെനഗൽ,ഘാന,ടുണീഷ്യ ആഫ്രിക്കൻ ടീമുകളും ലോകകപ്പിന് ഉണ്ട്. ബ്രസീൽ,സെർബിയ,സ്വിറ്റസർലന്റ് എന്നിവർ അടങ്ങിയ വളരെ ബുദ്ധിമുട്ടുള്ള ഗ്രൂപ്പ് ജിയിൽ ആണ് കാമറൂൺ അതേസമയം ബെൽജിയം, ക്രൊയേഷ്യ,കാനഡ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് എഫിൽ ആണ് മൊറോക്ക. ഈ രണ്ടു ഗ്രൂപ്പിൽ നിന്നും ഇരു ആഫ്രിക്കൻ ടീമുകളും അടുത്ത റൗണ്ടിലേക്ക് എത്തില്ല എന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്.