പാക് വനിത താരങ്ങളുടെ കരാര്‍ വേതനം ഉയര്‍ത്തി ബോര്‍ഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2020-21 സീസണിലേക്കുള്ള പാക് വനിത താരങ്ങളുടെ പുതുക്കിയ കരാര്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒമ്പത് അംഗങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് കേന്ദ്ര കരാര്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ തന്നെ മൂന്ന് വിഭാഗങ്ങളാണുള്ളത്. പുതുതായി കരാര്‍ ലഭിച്ചിരിക്കുന്ന താരങ്ങളില്‍ അനം അമിന്‍, ഒമൈമ സൊഹൈല്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര പ്രകടനങ്ങളുടെ ബലത്തില്‍ ബിസ്മ മാറൂഫ്, ജവേരിയ ഖാന്‍, ഡയാന ബൈഗ് എന്നിവര്‍ക്കാണ് ഏറ്റവും വലിയ നേട്ടം ലഭിച്ചിട്ടുള്ളത്.

അതേ സമയം ടീമിന്റെ പ്രധാന ഓള്‍റൗണ്ടര്‍ നിദ ദാറിനെ സി വിഭാഗത്തിലേക്ക് താഴ്ത്തുകയായിരുന്നു. എ വിഭാഗം താരങ്ങള്‍ക്ക് വേതനത്തില്‍ 33 ശതമാനവും ബി, സി വിഭാഗങ്ങള്‍ക്ക് യഥാക്രമം 30, 25 ശതമാനം വര്‍ദ്ധനവുമാണ് ലഭിക്കുക. ഇത് കൂടാതെ താരങ്ങളുടെ മാച്ച് ഫീയും പ്രൈസ് മണിയും 100 ശതമാനമായി വര്‍ദ്ധിപ്പിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. ദൈനംദിനം അലവന്‍സിലും 50 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

എമേര്‍ജിംഗ് കാറ്റഗറിയില്‍ ടീനേജ് താരങ്ങളായ സയേദ അറൂബ് ഷാ, അയേഷ നസീം എന്നിവരെയും ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിഭാഗം A – Bismah Maroof and Javeria Khan

വിഭാഗം B – Aliya Riaz, Diana Baig and Sidra Nawaz

വിഭാഗം C – Anam Amin, Nahida Khan, Nida Dar and Omaima Sohail.