ഹെൻറി ആന്റണിയും സൗരബ് മെഹറും ഒഡീഷ എഫ് സിയിൽ

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി രണ്ട് പുതിയ സൈനിംഗുകൾ പൂർത്തിയാക്കി. യുവ താരങ്ങളായ സൗരബ് മെഹറും ഹെൻറി ആന്റണിയുമാണ് ഒഡീഷ എഫ് സിയുമായി കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനായി കളിച്ച താരങ്ങളാണ് സൗരബും ഹെൻറിയും. മുമ്പ് ചെന്നൈയിൻ അക്കാദമിയിലും രണ്ട് താരങ്ങളും ഒരുമിച്ച് ഉണ്ടായിരുന്നു.

ഇരുപതുകാരനായ ഹെൻറി റൈറ്റ് ബാക്കാണ്. 2017ലെ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഹെൻറി ആന്റണി ഉണ്ടായിരുന്നു. മെഹറും ഇന്ത്യയുടെ യുവ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ഡിഫൻസിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ് മെഹർ. ഇരുവരും ക്ലബിന്റെ ഭാവിയിൽ വലിയ പ്രാധാന്യമുള്ള താരങ്ങളാണ് എന്ന് കരാർ ഒപ്പുവെച്ച ശേഷം രോഹൻ ശർമ്മ പറഞ്ഞു.

Previous articleപാക് വനിത താരങ്ങളുടെ കരാര്‍ വേതനം ഉയര്‍ത്തി ബോര്‍ഡ്
Next article“സിറ്റിയെ ഡേവിഡ് സിൽവ മാറ്റിയത് പോലെ ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റും”