ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് വിരേന്ദർ സെവാഗ് : ലക്ഷ്മൺ

മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ടെസ്റ്റ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് വിരേന്ദർ സെവാഗാണെന്ന് ലക്ഷ്മൺ പറഞ്ഞു. വിരേന്ദർ സെവാഗിന്റെ പോസിറ്റിവിറ്റിയും തന്റെ കഴിവിലുള്ള വിശ്വാസവും തനിക്ക് അത്ഭുതകരമായി തോന്നിയെന്നും ലക്ഷ്മൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ കൂടെ കളിച്ചവരെക്കുറിച്ചും തനിക്ക് പ്രചോദനമായവരെകുറിച്ചും സോഷ്യൽ മീഡിയയിൽ ഓർമ്മ പങ്കുവെക്കവേയാണ് വിരേന്ദർ സേവാഗിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

ടെസ്റ്റിൽ 104 മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ച സെവാഗ്  49.34 ആവറേജിൽ   8586 റൺസും നേടിയിട്ടുണ്ട്. ഇതിൽ 23 സെഞ്ചുറിയും 32 അർദ്ധ സെഞ്ചുറികളും ഉൾപെടും. കൂടാതെ 251 ഏകദിന മത്സരങ്ങളും 19 ടി20 മത്സരങ്ങളും സെവാഗ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.  2015ലാണ് സെവാഗ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

Previous articleഎഫ്‌ എ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾ പുതിയ ഫിക്സ്ചർ എത്തി
Next articleപാക് വനിത താരങ്ങളുടെ കരാര്‍ വേതനം ഉയര്‍ത്തി ബോര്‍ഡ്