അമന്‍ജോത് കൗറിന് 4 വിക്കറ്റ്!!! 44 ഓവറായി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശിന് നേടാനായത് 152

ഇന്ത്യയ്ക്കെതിരെ ഒന്നാം ഏകദിനത്തിൽ 152 എന്ന സ്കോര്‍ മാത്രം നേടി ബംഗ്ലാദേശ് വനിതകള്‍. ഇന്ന് മഴ കാരണം 44 ഓവറായി ചുരുക്കിയ മത്സരത്തിൽ 39 റൺസ് നേടിയ നിഗര്‍ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഫര്‍ഗാന ഹോഗ് 27 റൺസും നേടി.

ഇന്ത്യയ്ക്കായി അമോന്‍ജോത് കൗര്‍ 4 വിക്കറ്റ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. 43 ഓവറിൽ 9 വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായപ്പോള്‍ അവസാന നമ്പറിൽ ഇറങ്ങേണ്ട താരം പരിക്ക് കാരണം ബാറ്റിംഗിനിറങ്ങിയിരുന്നില്ല.

ബാറ്റിംഗ് പ്രശ്നം തന്നെ, ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ്

മൂന്നാം ടി20യിൽ ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ഇന്ന് ഇന്ത്യയ്ക്കെതിരെ 4 വിക്കറ്റ് വിജയം ആണ് ബംഗ്ലാദേശ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 102/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു.

42 റൺസ് നേടിയ ഷമീമ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. നിഗാര്‍ സുൽത്താന(14), സുൽത്താന ഖാത്തുന്‍(12), നാഹിദ് അക്തര്‍(10*), റിതു മോണി(7*) എന്നിവരും വിജയം ഒരുക്കുന്നതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചു. മലയാളി താരം മിന്നു മണി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി 40 റൺസ് നേടി ഹര്‍മ്മന്‍പ്രീത് കൗര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെമീമ റോഡ്രിഗസ് 28 റൺസ് നേടി പുറത്തായി മറ്റാര്‍ക്കും കാര്യമായ സംഭാവന നൽകാനാകാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ബംഗ്ലാദേശിനായി റബേയ ഖാന്‍ 3 വിക്കറ്റും സുൽത്താന ഖാത്തുന്‍ 2 വിക്കറ്റും നേടി.

ബെത്ത് മൂണിയുടെ മികവിൽ ഓസ്ട്രേലിയ

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ആദ്യ ഏകദിനത്തിൽ 263 റൺസ് നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ബെത്ത് മൂണി പുറത്താകാതെ നേടിയ 81 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോള്‍ 41 റൺസ് നേടി എൽസെ പെറിയും 34 റൺസ് നേടി ഫോബെ ലിച്ച്ഫീൽഡുമാണ് മറ്റു പ്രധാന സംഭാവനകള്‍ നടത്തിയത്. 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഓസ്ട്രേലിയ നേടിയത്.

ജെസ്സ് ജോന്നാസെന്‍(30), താഹ്‍ലിയ മഗ്രാത്ത്(24) എന്നിവരും റൺസ് കണ്ടെത്തി. ഇംഗ്ലണ്ടിനായി ലോറന്‍ ബെല്ലും നാറ്റ് സ്കിവര്‍ ബ്രണ്ടും രണ്ട് വീതം വിക്കറ്റ് നേടി.

ചാമരി അത്തപ്പത്തുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്, മൂന്നാം ടി20യിൽ വിജയം നേടി ശ്രീലങ്ക

മൂന്നാം ടി20യിലും ന്യൂസിലാണ്ടിനെ തറപറ്റിച്ച് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 140/9 എന്ന സ്കോര്‍ നേടിയപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 14.3 ഓവറിലാണ് ശ്രീലങ്ക വിജയം കുറിച്ചത്. 47 പന്തിൽ 80 റൺസ് നേടിയ ചാമരി അത്തപ്പത്തുവും 49 റൺസ് നേടിയ ഹര്‍ഷിത സമരവിക്രമയും ആണ് ശ്രീലങ്കയ്ക്കായി വിജയം ഒരുക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് വേണ്ടി 46 റൺസ് നേടിയ സോഫി ഡിവൈന്‍ ആണ് ടോപ് സ്കോറര്‍. സൂസി ബെയ്റ്റ്സ് 37 റൺസ് നേടി. ശ്രീലങ്കന്‍ നിരയിൽ ഇനോക രണവീര മൂന്നും സുഗന്ദിക കുമാരി രണ്ട് വിക്കറ്റും നേടി.

ബാറ്റിംഗിൽ നിരാശ!!! ഇന്ത്യയ്ക്ക് നേടാനായത് 95 റൺസ് മാത്രം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വനിത ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഇന്ത്യയ്ക്ക് നേടാനായത് 95 റൺസ് മാത്രം. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. 19 റൺസ് നേടിയ ഷഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിനായി സുൽത്താന ഖാത്തുന്‍ മൂന്നും ഫാത്തിമ ഖാത്തുന്‍ രണ്ടും വിക്കറ്റ് നേടി. 33 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ ശേഷം ഇന്ത്യ 33/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി.

ബംഗ്ലാദേശിനെ തോൽപ്പിച്ചു ഇന്ത്യൻ വനിതകൾ,അരങ്ങേറ്റത്തിൽ വിക്കറ്റുമായി മലയാളിതാരം മിന്നു മണി

ബംഗ്ലാദേശിനു എതിരായ ആദ്യ ടി ട്വന്റി മത്സരത്തിൽ 7 വിക്കറ്റ് ജയവുമായി ഇന്ത്യൻ വനിതകൾ. മലയാളി താരം മിന്നു മണി ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനെ ബംഗ്ലാദേശിനു സാധിച്ചുള്ളൂ. അവർക്ക് ആയി ഷോർണ അക്തർ 28 റൺസും, ശോഭന 23 റൺസും ശാന്തി റാണി 22 റൺസും നേടി. ഇന്ത്യക്ക് ആയി പൂജയും മിന്നു മണിയും ഷെഫാലി വർമ്മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തന്റെ ആദ്യ ഓവറിൽ തന്നെ ബംഗ്ലാദേശ് ഓപ്പണർ ഷെമീമ സുൽത്താനയുടെ വിക്കറ്റ് വീഴ്ത്തിയ മിന്നു മണി തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യം തന്നെ ഷെഫാലി വർമ്മയുടെ വിക്കറ്റ് നഷ്ടമായി എങ്കിലും 34 പന്തിൽ 38 റൺസ് നേടിയ സ്‌മൃതി മന്ദാനയും 35 പന്തിൽ 54 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും മികവിൽ ഇന്ത്യ 16.2 ഓവറിൽ വിജയലക്ഷ്യം കണ്ടു. 6 ഫോറുകളും 2 സിക്സറുകളും അടങ്ങിയ ഗംഭീര ഇന്നിങ്‌സ് ആണ് ഇന്ത്യൻ ക്യാപ്റ്റൻ കളിച്ചത്. ഇന്ത്യക്ക് ആയി കളിക്കുന്ന ആദ്യ മലയാളി വനിത ആയ മിന്നു മണിക്ക് അരങ്ങേറ്റം അവിസ്മരണീയം തന്നെയായി.

മൂന്ന് റൺസ് ത്രില്ലര്‍ വിജയം, ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം വനിത ടി20യിൽ മൂന്ന് റൺസിന്റെ ത്രില്ലര്‍ വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 186/9 എന്ന സ്കോര്‍ നേടിയപ്പോള്‍ അവസാന ഓവറിൽ ജയിക്കാന്‍ 20 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയയ്ക്ക് 16 റൺസ് മാത്രമേ നേടാനായുള്ളു.

അവസാന രണ്ട് പന്തിൽ രണ്ട് സിക്സര്‍ നേടി എൽസെ പെറി 27 പന്തിൽ നിന്ന് 51 റൺസുമായി പുറത്താകാതെ പൊരുതി നോക്കിയെങ്കിലും ഓസ്ട്രേലിയയ്ക്ക് 183 റൺസ് മാത്രമേ 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഡാനിയേൽ വയട്ട് 46 പന്തിൽ 76 റൺസ് നേടിയപ്പോള്‍ സോഫിയ ഡങ്ക്ലി(23), നാറ്റ് സ്കിവര്‍-ബ്രണ്ട്(23), സോഫി എക്ലെസ്റ്റോൺ(12 പന്തിൽ 22) എന്നിവരുടെ സംഭാവനകളും കൂടിയായപ്പോള്‍ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിലേക്ക് എത്തി. ഓസ്ട്രേലിയയ്ക്കായി അന്നാബെൽ സത്തര്‍ലാണ്ട് 3 വിക്കറ്റും ആഷ്‍ലൈ ഗാര്‍ഡ്നര്‍ രണ്ട് വിക്കറ്റും നേടി.

എൽസെ പെറിയ്ക്ക് പുറമെ 19 പന്തിൽ 37 റൺസ് നേടിയ അലൈസ ഹീലി മാത്രമാണ് ഓസീസ് ടോപ് ഓര്‍ഡറിൽ തിളങ്ങിയത്. അന്നാബെൽ 12 പന്തിൽ 20 റൺസും ജോര്‍ജിയ വെയര്‍ഹാം 11 പന്തിൽ 19 റൺസും നേടി അവസാന ഓവറുകളിൽ പൊരുതിയെങ്കിലും കടമ്പ കടക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല.

സാറ ഗ്ലെന്‍, സോഫി എക്ലെസ്റ്റോൺ എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി.

അന്നാബെല്ലിന് ശതകം, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

വനിത ആഷസിന്റെ രണ്ടാം ദിവസം ലഞ്ചിനായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോര്‍. 439/8 എന്ന സ്കോര്‍ ആണ് ഓസ്ട്രേലിയ നേടിയിരിക്കുന്നത്. അന്നാബെൽ സത്തര്‍ലാണ്ട് നേടിയ 116 റൺസാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. താരത്തിന് കൂട്ടായി 14 റൺസുമായി കിം ഗാര്‍ത്തും ക്രീസിലുണ്ട്.

അലാന കിംഗിന്റെ(21) വിക്കറ്റ് നഷ്ടമായ ശേഷം 9ാം വിക്കറ്റിൽ 77 റൺസാണ് സത്തര്‍ലാണ്ട് – ഗാര്‍ത്ത് കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്കായി നേടിയത്. ഇന്നലെ എൽസെ പെറിയ്ക്ക് ശതകം ഒരു റൺസ് അകലെ നഷ്ടമായിരുന്നു.

 

വനിത ആഷസ്: ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

വനിത ആഷസിൽ ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ട്രെന്റ്ബ്രിഡ്ജിൽ ഒന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ100/2 എന്ന നിലയിലാണ്. ബെത്ത് മൂണി(33), ഫോബേ ലിച്ച്ഫീൽഡ്(23) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

എൽസെ പെറി 25 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. ഒപ്പം 11 റൺസ് നേടി താലിയ മഗ്രാത്തും ക്രീസിലുണ്ട്. ലോറന്‍ ഫൈലര്‍, കേറ്റ് ക്രോസ് എന്നിവര്‍ക്കാണ് വിക്കറ്റ്.

ജെസ്സ് കെറിന് പകരക്കാരിയെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ന്യൂസിലാണ്ട് വനിത ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള സംഘത്തിൽ മാറ്റം. ജെസ്സ് കെറിന് പകരം ലെയ്ഗ് കാസ്പെര്‍ക്കിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലാണ്ട്. കഴിഞ്ഞ ആഴ്ച നെറ്റ്സിലെ പരിശീലനത്തിനിടെ കാല്പാദത്തിന് പരിക്കേറ്റിരുന്നു. സ്കാനിൽ പൊട്ടലുണ്ടെന്ന് കണ്ടത്തിയതിനാൽ തന്നെ ആറാഴ്ചയോളം താരത്തിന് വിശ്രമം ആവശ്യമായി വരുമെന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ട്.

വ്യാഴാഴ്ച ന്യൂസിലാണ്ട് സംഘം ശ്രീലങ്കയിലേക്ക് തിരിയ്ക്കും. അത് വരെ ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തിൽ പരിശീലനത്തിലാണ് സംഘം.

ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിലേക്ക്, വൈറ്റ്-ബോള്‍ പരമ്പരയിൽ കളിക്കും

ബംഗ്ലാദേശ് വനിതകളുമായി ഇന്ത്യ വൈറ്റ് ബോള്‍ സീരീസിൽ കളിക്കും. ജൂലൈയിലാണ് പരമ്പര നടക്കാനിരിക്കുന്നത്. ധാക്കയിലെ ഷേര്‍-ഇ-ബംഗള സ്റ്റേഡിയത്തിലാവും എല്ലാ മത്സരങ്ങള്‍ നടക്കുക എന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ വനിത വിംഗ് ചെയര്‍മാന്‍ ഷൈഫുള്‍ അലം ചൈധരി നാദേൽ വ്യക്തമാക്കിയത്.

2012ന് ശേഷം ആദ്യമായാണ് ഈ സ്റ്റേഡിയത്തിലൊരു വനിത അന്താരാഷ്ട്ര മത്സരം നടക്കുന്നത്. 2012ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ബംഗ്ലാദേശ് ഈ സ്റ്റേഡിയത്തിലേറ്റുമുട്ടിയത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പരമ്പരയിൽ പങ്കെടുക്കാനായി ഇന്ത്യ ജൂലൈ 6ന് ധാക്കയിലെത്തും.

ജൂലൈ 9, 11, 13 തീയ്യതികളില്‍ ടി20യും ജൂലൈ 16, 19, 22 എന്നീ തീയ്യതികളിൽ ഏകദിനങ്ങളും നടക്കും.

വനിത ആഷസ്, ഇംഗ്ലണ്ടിന്റെ സ്ക്വാഡ് അറിയാം

വനിത ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. അൺക്യാപ്ഡ് താരങ്ങളായ ലോറന്‍ ഫൈലര്‍, ഡാനിയേൽ ഗിബ്സൺ എന്നിവര്‍ സംഘത്തിലുണ്ട്. ഹീത്തര്‍ നൈറ്റ് നയിക്കുന്ന ടീമിന്റെ ഓസ്ട്രേലിയയോടുള്ള പോരാട്ടം ജൂൺ 22ന് ട്രെന്റ് ബ്രിഡ്ജിലാണ് നടക്കുന്നത്.

ഇംഗ്ലണ്ട്: Heather Knight (c), Tammy Beaumont, Lauren Bell, Alice Capsey, Kate Cross, Alice Davidson-Richards, Sophia Dunkley, Sophie Ecclestone, Lauren Filer, Danielle Gibson, Amy Jones, Emma Lamb, Nat Sciver-Brunt, Issy Wong, Danielle Wyatt

Exit mobile version