ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 131 റണ്‍സ് വിജയ ലക്ഷ്യം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് 130 റണ്‍സ്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 40 റണ്‍സ് നേടിയ ആമി സാത്തെര്‍ത്ത്വൈറ്റും 20 റണ്‍സ് നേടിയ അമേലിയ കെറും ഒഴികെ മറ്റാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കുവാനായില്ല. സോഫി ഡിവെൈന്‍ 17 റണ്‍സും മാഡി ഗ്രീന്‍ 15 റണ്‍സും നേടുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി ജെസ്സ് ജോനാസ്സെന്‍ 3 വിക്കറ്റ് നേടി. ആമി – അമേലിയ കൂട്ടുകെട്ട് 35/2 എന്ന നിലയില്‍ ക്രീസിലെത്തി ന്യൂസിലാണ്ടിനെ 58 റണ്‍സ് കൂട്ടുകെട്ടുമായി 93/2 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ന്യൂസിലാണ്ട് 97/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.