ബംഗ്ലാദേശ് വനിതകള്‍ക്ക് പുതിയ കോച്ച്

- Advertisement -

ബംഗ്ലാദേശ് വനിത ടീമിന് പുതിയ കോച്ച്. മുന്‍ ബംഗ്ലാദേശ് താരം ഷാനേവാസ് ഷാഹിദിനാണ് താത്കാലിക കോച്ചായി നിയമനം ലഭിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ വനിത വിംഗ് ചെയര്‍മാന്‍ നാദേല്‍ ചൗധരിയാണ് ഈ വിവരം പങ്കുവെച്ചത്.

ദക്ഷിണാഫ്രിക്കയുടെ എമേര്‍ജിംഗ് സൈഡുമായുള്ള നാട്ടിലെ പരമ്പരയാവും താരത്തിന്റെ ആദ്യ ദൗത്യം. മാര്‍ച്ച് 28ന് അഞ്ച് ഏകദിനങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം എത്തുമെന്നാണ് അറിയുന്നത്. ബംഗ്ലാദേശ് ഗെയിംസിലും വനിത ടീമിന്റെ പരിശീലക ദൗത്യം ഷാനേവാസിന് ആവും.

മാര്‍ക്ക് റോബിന്‍സണ്‍ ടീമിന്റെ കോച്ചായി എത്തുമെന്നാണ് കരുതിയതെങ്കിലും അവസാന നിമിഷം വ്യക്തിപരമായ കാരണങ്ങളാല്‍ റോബിന്‍സണ്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല.

Advertisement