മൂന്നാം ടി20യും സ്വന്തമാക്കി ഇംഗ്ലണ്ടിന് പരമ്പര

Sciverbrunt

വിന്‍ഡീസ് വനിതകള്‍ക്കെതിരെ 20 റണ്‍സിന്റെ വിജയം നേടി ഇംഗ്ലണ്ട്. നത്താലി സ്കിവര്‍ കളിയിലെ താരം ആയപ്പോള്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം കുറിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. 20 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് 154 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 134 റണ്‍സേ 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

61 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ നത്താലി സ്കിവര്‍, ഹീത്തര്‍ നൈറ്റ്(29) എന്നിവരുടെ മികവിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 154 റണ്‍സ് നേടിയത്. വിന്‍ഡീസിനായി ഷമിലിയ കോണ്ണെല്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനായി ഡിയാന്‍ഡ്ര ഡോട്ടിന്‍ ഈ പരമ്പരയില്‍ കാണിച്ച മികവ് ഇന്നും ആവര്‍ത്തിച്ചു. മറ്റു താരങ്ങളില്‍ ഹെയ്‍ലി മാത്യൂസ് മാത്രമാണ് 21 റണ്‍സുമായി പൊരുതി നോക്കിയത്. ഇംഗ്ലണ്ടിനായി കാത്തറിന്‍ ബ്രണ്ടും സാറ ഗ്ലെന്നും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ നത്താലി സ്കിവറിന് ഒരു വിക്കറ്റ് ലഭിച്ചു.

Previous article“ഗോളടിക്കുന്നത് ആണ് കാര്യം, പന്ത് ഗോൾ പോസ്റ്റിന് അടിക്കുന്നതല്ല” – ബ്രൂണൊ ഫെർണാണ്ടസ്
Next articleകൊല്‍ക്കത്തയുടെ ജയം ഉറപ്പാക്കി ഗില്‍-മോര്‍ഗന്‍ കൂട്ടുകെട്ട്