“ഗോളടിക്കുന്നത് ആണ് കാര്യം, പന്ത് ഗോൾ പോസ്റ്റിന് അടിക്കുന്നതല്ല” – ബ്രൂണൊ ഫെർണാണ്ടസ്

Img 20200926 213106
- Advertisement -

ഇന്നത്തെ ബ്രൈറ്റണ് എതിരായ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിച്ചത് തന്നെ ആണെന്ന് യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. ബ്രൈറ്റൺ നന്നയി തന്നെ കളിച്ചിരുന്നു. അവർ ഇതിനേക്കാൾ നല്ല ഫലം അർഹിച്ചേക്കാം. പക്ഷെ ഫുട്ബോളിൽ ഗോളടിക്കുന്നത് ആണ് കാര്യം എന്നും ഗോൾ പോസ്റ്റിന് അടിക്കുന്നതല്ല കാര്യം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ 5 തവണ ആണ് ബ്രൈറ്റൺ ഗോൾ പോസ്റ്റിന് അടിച്ചത്. മത്സരം അവർ 2-3ന് തോൽക്കുകയും ചെയ്തിരുന്നു.

ബ്രൂണൊ ഫെർണാണ്ടസ് ആയിരുന്നു വിജയ പെനാൾട്ടി നൂറാം മിനുട്ടിൽ എടുത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം നല്ലതല്ലായിരുന്നു എന്ന് ബ്രൂണൊ ഫെർണാണ്ടസ് അംഗീകരിച്ചു. ടീമിന് ഇപ്പോഴും വേഗത കുറവാണെന്നും കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ അത് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. എതിർ ടീമിന് ഇത്ര അധികം പന്തും സ്ഥലവും കൊടുക്കുന്നത് ഒഴിവാക്കാൻ ടീം ശ്രമിക്കേണ്ടതുണ്ട് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Advertisement