വനിത ആഷസിൽ ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ നല്‍കിയ 257 റൺസ് ലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുമെന്ന് ഏവരും കരുതിയെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഓസ്ട്രേലിയ വിജയം പ്രതീക്ഷിച്ചുവെങ്കിലും അവസാനം മത്സരം സമനിലയിൽ അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം ആവേശകരമായ ഒരു ടെസ്റ്റ് മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്.
എന്നാൽ 216/7 എന്ന നിലയിൽ തങ്ങള്‍ ഡിക്ലയര്‍ ചെയ്തത് ആവശ്യത്തിന് റൺസ് സ്കോര്‍ ബോര്‍ഡിലുണ്ടെന്ന ചിന്തയിലായിരുന്നുവെന്നാണ് ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് പറഞ്ഞത്. ഒരു ഘട്ടത്തിൽ എല്ലാം കൈവിട്ടുവെന്നാണ് താന്‍ കരുതിയതെന്നും ഡിക്ലറേഷന്‍ തെറ്റായ തീരുമാനം ആയിപ്പോയി എന്നുമുള്ള ചിന്ത മനസ്സിലൂടെ ഓടിയെന്നും താരം പറഞ്ഞു.
ഇംഗ്ലണ്ട് മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും അതാണ് സ്ഥിതി മാറ്റി മറിച്ചതെന്നും എന്നാൽ 26 റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ അവസാന പതിനാല് പന്ത് അതിജീവിച്ചാണ് ഇംഗ്ലണ്ട് മത്സരം സമനിലയിലാക്കിയത്.














