മൊ സലാ മാജിക്ക് !, ഈജിപ്ത് ആഫ്കോൺ സെമിയിൽ

Jyotish

Img 20220130 234641
Download the Fanport app now!
Appstore Badge
Google Play Badge 1

വീണ്ടുമൊരു മൊ സലാ മാജിക്ക് – അഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമിയിൽ കടന്ന് ഈജിപ്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറാക്കോയെ പരാജയപ്പെടുത്തിയാണ് ഈജിപ്ത് ജയം സ്വന്തമാക്കിയത്. ലിവർപൂൾ സൂപ്പർ താരം സലായുടെ മികച്ച പ്രകടനമാണ് ഈജിപ്തിന് തുണയായത്. അഹ്മദു അഹിജോ സ്റ്റേഡിയത്തിൽ ഒരു ഗോളടിച്ച സലാ മറ്റൊരു ഗോളിന് വഴിയുമൊരുക്കി. സോഫിയാൻ ബൗഫലാണ് മൊറോക്കോയുടെ ഗോളടിച്ചത്.

Img 20220130 234655

കളിയുടെ തുടക്കത്തിൽ തന്നെ പെനാൽറ്റിയിലൂടെ ലീഡ് നേടാൻ മൊറോക്കോയ്ക്ക് സാധിച്ചു. കിക്കെടുത്ത ബൗഫലിന് ലക്ഷ്യം തെറ്റിയതുമില്ല. പിന്നീട് രണ്ടാം പകുതിയിലാണ് ഈജിപ്ത് സമനില പിടിച്ചത്‌. 53ആം മിനുട്ടിൽ മൊ സലായിലൂടെ ഫറവോസ് സമനില പിടിച്ചു. പിന്നീട് എക്സ്ട്രാ ടൈമിൽ മഹ്മൂദ് ട്രെസെഗെറ്റിന്റെ ഗോളിലാണ് ഈജിപ്ത് ജയം നേടിയത്. ഈ ഗോളിന് വഴിയൊരുക്കിയതും സലായായിരുന്നു. ഇനി സെമിയിൽ കാമറൂൺ ആണ് ഈജിപ്തിന്റെ എതിരാളികൾ.