ബറോഡയ്ക്കെതിരെ കേരളം 194 റണ്‍സിന് ഓള്‍ഔട്ട്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ കേരളത്തിന് ബറോഡയ്ക്കെതിരെ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം 47.3 ഓവറില്‍ 194 റണ്‍സിന് പുറത്താകുകയായിരുന്നു.

32 റണ്‍സ് നേടിയ സഞ്ജനയും 30 റണ്‍സ് നേടിയ ദൃശ്യയുമാണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. ഷാനി(27), ഭൂമിക(26), അക്ഷയ(22), മിന്നു മണി(21) എന്നിവരും രണ്ടക്ക സ്കോറിലേക്ക് കടന്നു.

ബറോഡയ്ക്ക് വേണ്ടി താരാന്നും പത്താന്‍, കേശ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.