ഹാളണ്ടിനെ ബാഴ്സലോണയിൽ എത്തിക്കാൻ ലപോർട ശ്രമം

20210313 114046

ബാഴ്സലോണയുടെ പ്രസിഡന്റായി ചുമതലയേറ്റ ലപോർട ബാഴ്സലോണയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയാണ്. മെസ്സിയെ നിലനിർത്തുകയും ഒപ്പം മെസ്സിക്ക് നല്ലൊരു സ്ക്വാഡിനെ നൽകി ബാഴ്സലോണയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരികയുമാണ് ലപോർടയുടെ ആദ്യ ലക്ഷ്യം. ഇതിനായി ഹാളണ്ടിനെ ടീമിൽ എത്തിക്കാൻ ബാഴ്സലോണ പ്രസിഡന്റ് ശ്രമം തുടങ്ങിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡോർട്മുണ്ടിന്റെ താരമായ ഹാളണ്ടിനെ എന്തു വില നൽകിയും ടീമിൽ എത്തിക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. ഡോർട്മുണ്ട് 100 മില്യണോളമാണ് ഹാളണ്ടിനായി ആവശ്യപ്പെടുന്നത്. ബാഴ്സലോണ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണ് എങ്കിലും ഹാളണ്ടിനെ വാങ്ങാൻ തന്നെയാണ് ക്ലബിന്റെ തീരുമാനം. ഇതിനായി ടീമിലെ പല താരങ്ങളെയും വിൽക്കാൻ ലപോർട തയ്യറാണ്. കൗട്ടീനോ, ഗ്രീസ്മൻ, ഉംറ്റിറ്റി, ബ്രെത്വൈറ്റ്, പ്യാനിച് എന്നിവരെ ഒക്കെ അടുത്ത് തന്നെ ക്ലബ് വിൽക്കും. എന്നിട്ട് പകരം ഹാളണ്ടിനെ എത്തിക്കുക ആകും ബാഴ്സലോണ തീരുമാനം.

Previous articleസുരേഷ് റെയ്ന മകന്റെ പിറന്നാളിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ചേരും
Next articleബറോഡയ്ക്കെതിരെ കേരളം 194 റണ്‍സിന് ഓള്‍ഔട്ട്