അഫ്ഗാനിസ്ഥാനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ സിംബാബ്‍വേ ഇനി നേടേണ്ടത് 168 റണ്‍സ്, കൈവശം 8 വിക്കറ്റ്

Afghanistan

അഫ്ഗാനിസ്ഥാനും സിംബാബ്‍വേയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ സിംബാബ്‍വേ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 90/2 എന്ന നിലയില്‍. ആദ്യ ഇന്നിംഗ്സില്‍ 287 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം അഫ്ഗാനിസ്ഥാന്‍ സിംബാബ്‍വേയെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു.

സ്കോര്‍ 44ല്‍ എത്തിയപ്പോള്‍ പ്രിന്‍സിന്റെ(15) വിക്കറ്റാണ് സിംബാബ്‍വേയ്ക്ക് ആദ്യം നഷ്ടമായത്. തൊട്ടടുത്ത ഓവറില്‍ കെവിന്‍ കസൂസയുടെയും(30) വിക്കറ്റ് സിംബാബ്‍വേയ്ക്ക് നഷ്ടമായി. 46/2 എന്ന നിലയിലേക്ക് വീണ ടീമിനെ പിന്നെ 44 റണ്‍സ് കൂട്ടുകെട്ടുമായി ഷോണ്‍ വില്യംസും താരിസായി മുസകാണ്ടയും ആണ് മുന്നോട്ട് നയിച്ചത്.

ക്യാപ്റ്റന്‍ ഷോണ്‍ വില്യംസ് 35 റണ്‍സും താരിസായി മുസകാണ്ട 9 റണ്‍സും നേടിയാണ് നേടിയാണ് ക്രീസിലുള്ളത്. റഷീദ് ഖാന്‍, ജാവേദ് അഹമ്മദി എന്നിവര്‍ അഫ്ഗാനിസ്ഥാന് വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Previous articleബറോഡയ്ക്കെതിരെ കേരളം 194 റണ്‍സിന് ഓള്‍ഔട്ട്
Next articleമെസ്സിയുടെ പിതാവും ബാഴ്സലോണയും തമ്മിൽ ഉടൻ ചർച്ച, മെസ്സിക്ക് മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്യും