പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ, 9 വിക്കറ്റിന്റെ ആധികാരിക ജയം

Indwomen

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കരുത്താര്‍ന്ന ഓള്‍റൗണ്ട് പ്രകടനവുമായി ഇന്ത്യ. രണ്ടാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 28.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

അര്‍ദ്ധ ശതകങ്ങള്‍ നേടി സ്മൃതി മന്ഥാനയും പൂനം റൗത്തും ആണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. 9 റണ്‍സ് നേടിയ ജെമൈമ റോഡ്രിഗസ്സിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. സ്മൃതി 80 റണ്‍സും പൂനം 62 റണ്‍സുമാണ് നേടിയത്. രണ്ടാം വിക്കറ്റില്‍ 138 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച ഏക വിക്കറ്റ് വീഴ്ത്തിയത് ഷബ്നിം ഇസ്മൈല്‍ ആയിരുന്നു.

Previous articleമിമ ഇറ്റോയോട് പരാജയം ഏറ്റുവാങ്ങി മണിക ബത്ര, ഹാരിമോട്ടോയോട് സത്യന് തോല്‍വി
Next articleവമ്പന്‍ അട്ടിമറി, ലോക റാങ്കിംഗില്‍ 16ാം നമ്പര്‍ താരത്തെ വീഴ്ത്തി ശരത് കമാല്‍