മിമ ഇറ്റോയോട് പരാജയം ഏറ്റുവാങ്ങി മണിക ബത്ര, ഹാരിമോട്ടോയോട് സത്യന് തോല്‍വി

ദോഹയില്‍ നടക്കുന്ന വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യുയുടെ വനിത താരം മണിക ബത്രയ്ക്ക് പരാജയം. നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ താരം ജപ്പാന്റെ മിമ ഇറ്റോയോട് പരാജയം ഏറ്റുവാങ്ങിയത്.
സ്കോര്‍ : 7-11, 6-11, 7-11. മിമ ഇറ്റോ കഴിഞ്ഞാഴ്ച നടന്ന ഡബ്ല്യുടിടി കണ്ടെന്റര്‍ ഇവന്റിലെ ജേതാവായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ജപ്പാന്റെ ടൊമോകാസു ഹാരിമോട്ടോയോട് 0-3 എന്ന സ്കോറിന് പരാജയപ്പെട്ടു. 4-11, 5-11, 8-11 എന്ന സ്കോറിനായിരുന്നു സത്യന്റെ പരാജയം.

Previous article29 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് പൃഥ്വി ഷാ, മുംബൈ കുതിയ്ക്കുന്നു
Next articleപരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ, 9 വിക്കറ്റിന്റെ ആധികാരിക ജയം