വമ്പന്‍ അട്ടിമറി, ലോക റാങ്കിംഗില്‍ 16ാം നമ്പര്‍ താരത്തെ വീഴ്ത്തി ശരത് കമാല്‍

Sharath Kamal

ആവേശകരമായ ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ അട്ടിമറി വിജയവുമായി ശരത് കമാല്‍. ലോക റാങ്കിംഗില്‍ 16ാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ പാട്രിക് ഫ്രാന്‍സിസ്കയെ 3 – 2 എന്ന സ്കോറിനാണ് ശരത് കമാല്‍ വീഴ്ത്തിയത്. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിന് ശേഷം ശരത്ത് 12-10ന് സെറ്റ് നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ പാട്രിക് ശരത്തിനെ നിഷ്പ്രഭമാക്കി 11-3ന് വിജയം കണ്ടു.

പിന്നീടുള്ള സെറ്റുകളില്‍ ഇരു താരങ്ങളും ഓരോന്ന് വീതം ജയിച്ചപ്പോള്‍ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റില്‍ ശരത് 11-9 ന് വിജയം കൈവരിച്ചു.

സ്കോര്‍: 12-10, 3-11, 11-7, 7-11, 11-9.

Previous articleപരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ, 9 വിക്കറ്റിന്റെ ആധികാരിക ജയം
Next articleവിജയ് ഹസാരെയില്‍ പൃഥ്വി “ഷോ”