2025 വനിത ലോകകപ്പ് ഇന്ത്യയിൽ

2025 വനിത ഏകദിന ലോകകപ്പ് ആതിഥേയത്വം ഇന്ത്യ വഹിക്കും. ഐസിസി വനിത ടൂര്‍ണ്ണമെന്റുകളുടെ ഹോസ്റ്റുകളുടെ ബിഡ്ഡിംഗ് തീരുമാനം പുറത്ത് വിട്ട് സംസാരിക്കുകയായിരുന്നു ബോര്‍ഡ് അധികൃതര്‍. 2024 ടി20 ലോകകപ്പ് ബംഗ്ലാദേശിലും 2026ലെ ടൂര്‍ണ്ണമെന്റ് ഇംഗ്ലണ്ടിലും നടക്കും.

ശ്രീലങ്ക യോഗ്യത നേടുകയാണെങ്കിൽ 2027 ടി20 ചാമ്പ്യന്‍സ് ട്രോഫി ശ്രീലങ്കയിലും നടത്തും.
സൗരവ് ഗാംഗുലി, മാര്‍ട്ടിന്‍ സ്നെഡന്‍, ക്ലെയര്‍ കോണ്ണര്‍, റിക്കി സ്കെറിറ്റ് എന്നിവരടങ്ങിയ ഉപ കമ്മിറ്റിയാണ് ഈ തീരുമാനം പരിശോധിച്ചെടുത്തത്. മാര്‍ട്ടിന്‍ ആയിരുന്നു ചെയര്‍മാന്‍.