മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അൽവാരോ ഫെർണാണ്ടസ് ലോണിൽ പോകും

Newsroom

20220727 003602
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അൽവാരോ ഫെർണാണ്ടസ് ലോണിൽ പോകും. ചാമ്പ്യൻഷിപ്പ് ക്ലബ്ബായ പ്രെസ്റ്റൺ നോർത്തിലേക്ക് ആണ് താരം ലോണിൽ പോകുന്നത്. 19-കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു പുതിയ കരാറിൽ ഒപ്പുവെച്ച ശേഷമാണ് ലോണിൽ പോകുന്നത്. 2024 വരെ താരം യുണൈറ്റഡിൽ കരാർ നീട്ടി.

2020-ൽ റയൽ മാഡ്രിഡിൽ നിന്ന് ക്ലബ്ബിലെത്തിയ ഫെർണാണ്ടസ് ആദ്യമായാണ് യുണൈറ്റഡിൽ നിന്ന് ലോണിൽ പോകുന്നത്. ഫുൾ-ബാക്ക് 2021/22 സീസണിലെ ഡെൻസിൽ ഹാറൂൺ റിസർവ്-ടീം പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയിരുന്നു. എഫ് എ യൂത്ത് കപ്പ് ചാമ്പ്യന്മാരായ യുണൈറ്റഡ് ടീമിന്റെ ഭാഗവുമായിരുന്നു.