ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാളിൽ തിരികെയെത്താൻ സാധ്യത

Jobby Justin

കേരളത്തിന്റെ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയേക്കും. ജോബി ജസ്റ്റിനുമായി ഈസ്റ്റ് ബംഗാൾ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്‌. ഇപ്പോൾ കൊൽക്കത്ത എജീസിൽ ജോലി ചെയ്യുക ആണ് ജോബി. ജോബി ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ ചെന്നൈയിൻ താരമായിരുന്നു ജോബി. ചെന്നൈയിനിൽ കാര്യമായി അവസരങ്ങൾ താരത്തിന് കിട്ടിയിട്ടില്ല. ആകെ 3 മത്സരം മാത്രമെ ജോബി ജസ്റ്റിൻ കഴിഞ്ഞ സീസണിൽ ഇതുവരെ കളിച്ചിട്ടുള്ളൂ.
Img 20220727 010321
മുമ്പ് ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനായി ഗംഭീര പ്രകടനം നടത്താൻ ജോബി ജസ്റ്റിന് ആയിരുന്നു. ഈസ്റ്റ് ബംഗാൾ ആരാധകർക്കും ജോബി ജസ്റ്റിന്റെ തിരിച്ചുവരവ് സന്തോഷം നൽകും.

എ ടി കെ മോഹൻ ബഗാനിൽ നിന്നായിരുന്നു ജോബി കഴിഞ്ഞ സീസൺ തുടക്കത്തിൽ ചെന്നൈയിനിൽ എത്തിയത്. രണ്ടു സീസണോളം ജോബി എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ആദ്യ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ ജോബിക്ക് ആയിരുന്നു.