ഓസ്ട്രേലിയയ്ക്ക് വിജയം നല്‍കി ഗാര്‍ഡ്നറുടെ ഇന്നിംഗ്സ്

ന്യൂസിലാണ്ട് നല്‍കിയ 131 റണ്‍സ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഓസ്ട്രേലിയ. 18 ഓവറില്‍ 133 റണ്‍സ് നേടിയാണ് ഓസ്ട്രേലിയയുടെ വിജയം. ടീമിന്റെ തുടക്കം പാളിയെങ്കിലും ആഷ്‍ലേ ഗാര്‍ഡ്നറുടെ ഒറ്റയാള്‍ പ്രകടനം മത്സരത്തെ മാറ്റി മറിയ്ക്കുകയായിരുന്നു.

ഓസ്ട്രേലിയ 14/3 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും ഗാര്‍ഡ്നറും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ചേര്‍ന്ന് ടീമിനെ 48 റണ്‍സ് കൂടി നാലാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിക്കുകായിരുന്നു. അമേലിയ കെര്‍ 28 റണ്‍സ് നേടിയ ലാന്നിംഗിനെ പുറത്താക്കുകയായിരുന്നു.

പിന്നീട് 48 പന്തില്‍ 73 റണ്‍സ് നേടിയ ഗാര്‍ഡ്നറും 23 റണ്‍സുമായി എല്‍സെ പെറിയും നേടിയ അപരാജിത കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. ന്യൂസിലാണ്ടിനായി ജെസ്സ് കെര്‍ രണ്ട് വിക്കറ്റ് നേടി.