22 റൺസ് വിജയം നേടി പാക്കിസ്ഥാന്‍

Pakistanwomen

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരവും വിജയിച്ച് പാക്കിസ്ഥാന്‍. നേരത്തെ തന്നെ പരമ്പര കൈവിട്ടുവെങ്കിലും അവസാന രണ്ട് ഏകദിനത്തിലും ടീം വിജയം കുറിച്ച് 3-2ന് പരമ്പര അവസാനിപ്പിക്കുകയായിരുന്നു.

ഇന്നലെ മഴ മൂലം 34 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയപ്പോള്‍ വിന്‍ഡീസ് 171 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 5 വിക്കറ്റ് നേടിയ ഫാത്തിമ സനയാണ് പാക്കിസ്ഥാന്റെ വിജയമൊരുക്കിയത്. 40 റൺസ് നേടിയ ബ്രിട്നി കൂപ്പര്‍ ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ഡിയാന്‍ഡ്ര ഡോട്ടിന്‍ 37 റൺസ് നേടി. കൈഷോണ നൈറ്റ് 28 റൺസും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വേണ്ടി മുനീബ അലി(39), ഒമൈമ സൊഹൈൽ(34), ഫാത്തിമ സന(28*) എന്നിവരാണ് റൺസ് കണ്ടെത്തിയത്. കൈനത്ത് ഇംതിയാസ് 21 റൺസ് സ്കോര്‍ ചെയ്തു. വിന്‍ഡീസിന് വേണ്ടി അനീസ മുഹമ്മദ്, ഷാകിബ് ഗജ്നബി, ചീനെല്ലേ ഹെന്‍റി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

 

Previous articleഗോവയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ അംഗുളോ ഇനി ഒഡീഷക്ക് ഒപ്പം
Next articleചെൽസി യുവ സെന്റർ ബാക്കിനെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി