ചെൽസി യുവ സെന്റർ ബാക്കിനെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി

Img 20210718 234727

ക്രിസ്റ്റൽ പാലസ് ചെൽസിയിൽ നിന്ന് യുവ സെന്റർ ബാക്ക് മാർക്ക് ഗുഹിയുടെ അഞ്ച് വർഷത്തെ കരാറിൽ സൈൻ ചെയ്തു. ചാമ്പ്യൻഷിപ്പ് ക്ലബായ സ്വാൻ‌സി സിറ്റിയിലെ അവസാന ഒന്നര സീസൺ ലോണിൽ കളിച്ചതിനു ശേഷമാണ് 21 കാരനായ ഗുഹി പാലസിൽ എത്തുന്നത്. അവിടെ 59 കളികൾ കളിക്കുകയും ആറാം സ്ഥാനത്തും നാലാം സ്ഥാനത്തും ലീഗിൽ ഫിനിഷ് ചെയ്യാൻ സ്വാൻസിയെ സഹായിക്കുകയും ചെയ്തു.

ഐവറിക് കോസ്റ്റിലെ അബിജാനിൽ ജനിച്ച യുവ പ്രതിരോധക്കാരൻ ബ്രോംലി ആസ്ഥാനമായുള്ള ക്രേ വാണ്ടറേഴ്സിനൊപ്പമാണ് കരിയർ ആരംഭിച്ചത്. അണ്ടർ -8 ലെവൽ മുതൽ ചെൽസിക്ക് ഒപ്പം ഉണ്ട്. ഗ്രിംസ്ബി ടൗണിനെതിരായ ചെൽസിയുടെ 7-1 വിജയത്തിൽ ഗുഹി തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ താരത്തിന് പിന്നീട് ചെൽസിയിൽ അവസരങ്ങൾ ലഭിച്ചില്ല.