ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു

Danniwyatt

ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു. ഏകദിന ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട ഡാനി വയട്ട് തിരികെ ടീമിലേക്ക് എത്തുന്നു എന്നതാണ് പ്രത്യേകത. ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന-ടി20 പരമ്പരകളിലെ ആറ് മത്സരങ്ങളിലും വയട്ട് കളിച്ചുവെങ്കിലും ഇന്ത്യയ്ക്കെതിരെ താരത്തെ പരിഗണിച്ചിരുന്നില്ല. ന്യൂസിലാണ്ടിലെ മോശം ഫോമാണ് ഡാനിയ്ക്ക് തിരിച്ചടിയായത്.

14 അംഗ സംഘത്തിൽ കേറ്റ് ക്രോസ്, ലൗറന്‍ വിന്‍ഫീല്‍ഡ്-ഹിൽ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. മാഡി വില്ലിയേഴ്സിന് ടീമിൽ ഇടം ലഭിച്ചു. ജൂൺ 9ന് ടി20 പരമ്പര ആരംഭിക്കും. 9, 11, 15 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക.

ഇംഗ്ലണ്ട് : Heather Knight (c), Tammy Beaumont, Katherine Brunt, Freya Davies, Sophia Dunkley, Sophie Ecclestone, Tash Farrant, Sarah Glenn, Amy Jones, Nat Sciver, Anya Shrubsole, Mady Villiers, Fran Wilson, Danni Wyatt

Previous articleഅര്‍ജുന രണതുംഗയുടെ പരാമര്‍ശത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല
Next articleലൂക് ഷോയ്ക്ക് പ്രശംസയുമായി റൊബേർട്ടോ കാർലോസ്