396/9 എന്ന നിലയിൽ ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍

Sophiadunkley

തന്റെ അര്‍ദ്ധ ശതകത്തിന് മൂന്ന് റൺസ് അകലെ അന്യ ഷ്രുബ്സോള്‍ പുറത്തായപ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. 74 റൺസുമായി പുറത്താകാതെ നിന്ന സോഫിയ ഡങ്ക്ലിയും അന്യയും ചേര്‍ന്ന് 9ാം വിക്കറ്റിൽ 59 പന്തിൽ നിന്ന് 70 റൺസാണ് നേടിയത്.

ഷ്രുബ്സോള്‍ 33 പന്തിൽ 47 റൺസ് നേടി അടിച്ച് തകര്‍ക്കുകയായിരുന്നു. അതിവേഗ സ്കോറിംഗ് രീതിയിലേക്ക് തിരിഞ്ഞ താരത്തെ സ്നേഹ് റാണയാണ് പുറത്താക്കിയത്. റാണയുടെ മത്സരത്തിലെ നാലാമത്തെ വിക്കറ്റാണിത്. 121.2 ഓവറുകള്‍ ആണ് ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്തത്.

Previous article“കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന എല്ലാവർക്കും സന്തോഷം നൽകാൻ ആകും”
Next articleജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ നടത്തിപ്പിനായി സബ്-കമ്മിറ്റി രൂപീകരിച്ച് ബിസിസിഐ