ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ നടത്തിപ്പിനായി സബ്-കമ്മിറ്റി രൂപീകരിച്ച് ബിസിസിഐ

Bcci

ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ച് ബിസിസിഐ. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരൂമാനം. കഴിഞ്ഞ മാര്‍ച്ചിലാണ് ബിസിസിഐയോട് ജമ്മു കാശ്മീര്‍ ഹൈ കോടതിയിലെ ഡിവിഷന്‍ ബെഞ്ച് കമ്മിറ്റ് രൂപീകരിക്കുവാന്‍ ആവശ്യപ്പെട്ടത്.

സൗരവ് ഗാംഗുലി, ജയ് ഷാ, അരുണ്‍ ധമാൽ, രാജീവ് ശുക്ല എന്നിവരെയാണ് ബിസിസിഐ കമ്മിറ്റിയിൽ അന്ന് ഉള്‍പ്പെടുത്തിയേ. ഇപ്പോള്‍ അസോസ്സിയേഷന്റെ ദൈനംദിന പ്രവൃത്തികളുടെ മേൽനോട്ടത്തിനായി ഒരു ഉപ കമ്മിറ്റിയെക്കൂടി ബിസിസിഐ രൂപീകരിക്കുവാന്‍ തീരുമാനിച്ചു.

പ്രധാന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാവും ഈ ഉപ കമ്മിറ്റി പ്രവര്‍ത്തിക്കുക. ഈ കമ്മിറ്റിയിൽ ബ്രിഗേഡിയര്‍ അനിൽ ഗുപ്ത, മിഥുന്‍ മന്‍ഹാസ്, സുനിൽ സേഥി എന്നിവരാണുള്ളത്.

Previous article396/9 എന്ന നിലയിൽ ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍
Next articleവിംബിൾഡണിൽ നിന്നും ഒളിമ്പിക്സിൽ നിന്നും റാഫേൽ നദാൽ പിന്മാറി!