രണ്ടാം ഏകദിനത്തിൽ ടോസ് നേടി ഇംഗ്ലണ്ട്, ഫീൽഡിംഗ് തിരഞ്ഞെടുത്തു

Indengwomen

ഇന്ത്യുയും ഇംഗ്ലണ്ടും തമ്മിലുള്ള വനിത ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ്. ഇന്ത്യയോട് ബാറ്റിംഗ് ആവശ്യപ്പെടുകയായിരുന്നു ഹീത്തര്‍ ചെയ്തത്. ഇന്ന്  ടോണ്ടണിലാണ് രണ്ടാം ഏകദിനം നടക്കുക.

ആദ്യ മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനം ഇന്ത്യയെ അലട്ടിയപ്പോള്‍ മികവാര്‍ന്ന ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് വിജയമാണ് കരസ്ഥമാക്കിയത്.

ഇന്ത്യന്‍ ടീമിൽ മൂന്ന് മാറ്റമാണുള്ളത്. ജെമീമ റോഡ്രിഗസ്, സ്നേഹ് റാണ, പൂനം യാദവ് എന്നിവര്‍ പൂനം റൗത്ത്, പൂജ വസ്ട്രാക്കര്‍, എക്ത ബിഷ്ട് എന്നിവര്‍ക്ക് പകരം ടീമിലേക്ക് എത്തുന്നു. ഇംഗ്ലണ്ട് മാറ്റങ്ങളില്ലാതെയാണ് രണ്ടാം ഏകദിനത്തിൽ ഇറങ്ങുന്നത്.

ഇന്ത്യ : Smriti Mandhana, Shafali Verma, Jemimah Rodrigues, Mithali Raj(c), Harmanpreet Kaur, Deepti Sharma, Sneh Rana, Taniya Bhatia(w), Shikha Pandey, Jhulan Goswami, Poonam Yadav

ഇംഗ്ലണ്ട് : Lauren Winfield Hill, Tammy Beaumont, Heather Knight(c), Natalie Sciver, Amy Ellen Jones(w), Sophia Dunkley, Katherine Brunt, Sarah Glenn, Sophie Ecclestone, Anya Shrubsole, Kate Cross

Previous articleപാറ്റ്സൺ ഡാകയുടെ സൈനിങ്‌ ഔദ്യോഗികമാക്കി ലെസ്റ്റർ സിറ്റി
Next articleദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അയര്‍ലണ്ട് പരിമിത ഓവര്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു