മികച്ച ബൗളിംഗുമായി ഇംഗ്ലണ്ട്, 32 റണ്‍സ് വിജയം

Englandwomen
- Advertisement -

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ 32 റണ്‍സ് വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് 128 റണ്‍സ് മാത്രമാണ് ടീം നേടിയതെങ്കിലും ആദ്യ ഓവറില്‍ തന്നെ ഇരട്ട പ്രഹരം ഏല്പിച്ച് കാത്തറിന്‍ ബ്രണ്ട് ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ ന്യൂസിലാണ്ടിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ടീം 18 ഓവറില്‍ 96 റണ്‍സിന് ഓള്‍ഔട്ട് ആയി.

25 റണ്‍സ് നേടിയ ആമി സാത്തര്‍വൈറ്റും 20 റണ്‍സ് നേടിയ മാഡി ഗ്രീനും മാത്രമാണ് ന്യൂസിലാണ്ടിനായി പൊരുതി നോക്കിയത്. അമേലിയ കെര്‍ 18 റണ്‍സ് നേടി. ഇംഗ്ലണ്ടിന് വേണ്ടി മാഡി വില്ലിയേഴ്സ് 3 വിക്കറ്റും കാത്തറിന്‍ ബ്രണ്ട്, സോഫി എക്സല്‍സ്റ്റോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement