അലാന കിംഗിന് ദേശീയ കരാ‍ർ നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ

ആഷസിലെയും ടി20 ലോകകപ്പിലെയും മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അലാന കിംഗ്സിന് ദേശീയ കരാര്‍ നല്‍കി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. വനിത ആഷസിലാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്.

അതിന് ശേഷം ടി20 ലോകകപ്പിലും താരം ശ്രദ്ധേയമായ പ്രകടനം ആണ് താരം പുറത്തെടുത്തത്. 12 അപ്ഗ്രേഡ് പോയിന്റുകള്‍ താരം സ്വന്തമാക്കിയതോടെയാണ് കരാര്‍ നല്‍കുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്.