പ്രീക്വാര്‍ട്ടറിൽ വീണ് ലക്ഷ്യ സെന്‍

കൊറിയ ഓപ്പൺ പുരുഷ സിംഗിള്‍സിൽ നിന്ന് ലക്ഷ്യ സെന്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറിൽ നേരിട്ടുള്ള ഗെയിമുകളിൽ ആണ് ലക്ഷ്യ സെന്‍ പുറത്ത് പോയത്. ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരന്‍ റുസ്ടാവിറ്റോയോട് പിന്നിൽ പോയ ലക്ഷ്യ രണ്ടാം ഗെയിമിൽ നിഷ്പ്രഭമാകുന്നതാണ് ഏവരും കണ്ടത്. സ്കോ‍ർ: 20-22, 9-21.

മിക്സഡ് ഡബിള്‍സിന്റെ പ്രീക്വാര്‍ട്ടറിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സുമീത് റെഡ്ഢി കൂട്ടുകെട്ട് പുറത്തായി. ചൈനീസ് താരങ്ങളോട് മൂന്ന് സെറ്റ് പോരാട്ടത്തിലാണ് ഇന്ത്യന്‍ ജോഡി കീഴടങ്ങിയത്. സ്കോര്‍: 20-22, 21-18, 14-21.