ബാഴ്സലോണ ഇന്ന് യൂറോപ്പ ക്വാർട്ടറിൽ

Img 20220404 022655

ബാഴ്സലോണ ഇന്ന് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിന് ഇറങ്ങും. ജർമ്മനിയിൽ വെച്ച് ഫ്രാങ്ക്ഫർട്ടിനെ ആണ് ബാഴ്സലോണ നേരിടേണ്ടത്. പ്രീക്വാർട്ടറിൽ ഗലാറ്റസറെയ്‌ക്കെതിരെ 2-1ന്റെ അഗ്രഗേറ്റ് വിജയം നേടിയാണ് ബാഴ്സലോണ ക്വാർട്ടറിൽ എത്തിയത്‌. ഫ്രാങ്ക്ഫർട് റയൽ ബെറ്റിസിനെ മറികടന്നാണ് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്.

ഫ്രാങ്ക്ഫർട്ട് തോൽവിയറിയാതെ ആറ് മത്സരങ്ങൾ എന്ന റെക്കോർഡുമായാണ് ബാഴ്സയിലേക്ക് എത്തുന്നത്. പക്ഷെ അവരുടെ അവസാനത്തെ മൂന്ന് മത്സരങ്ങൾ സമനില ആയിരുന്നു. മാത അവർക്ക് അവസാന ഏഴ് ഹോം മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിക്കാൻ ആയത്.

ബാഴ്സലോണ 13 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് ജർമ്മനിയിലേക്ക് പോകുന്നത്‌. ബാഴ്സലോണക്ക് ഒപ്പം ഇന്ന് ഡിപായ് ഉണ്ടാകില്ല. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിലും സോണി സ്പോർട്സ് ചാനലുകളിലും കാണാം‌

Previous articleപവര്‍പ്ലേയ്ക്ക് ശേഷം ബാറ്റിംഗ് അനായാസമായി – ശ്രേയസ്സ് അയ്യര്‍
Next articleഅലാന കിംഗിന് ദേശീയ കരാ‍ർ നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ