ബിസ്മ മാറൂഫ് പാക് ക്യാപ്റ്റനായി തുടരും

Bismahmaroof

2022-23 സീസൺ വരെ പാക്കിസ്ഥാന്‍ വനിത ടീമിന്റെ ക്യാപ്റ്റനായി ബിസ്മ മാറൂഫിനെ നിലനിര്‍ത്തി. ന്യൂസിലാണ്ടിലെ വനിത ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനം കാരണം താരത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും അതെല്ലാം തെറ്റാണെന്ന് കാണിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തിൽ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.

അയര്‍ലണ്ടിനും ഓസ്ട്രേലിയയ്ക്കും എതിരെ ജൂലൈ 12-24 വരെ നടക്കുന്ന ത്രിരാഷ്ട്ര പരമ്പര ആണ് പാക്കിസ്ഥാന്റെ അടുത്ത പരമ്പര. അതിന് ശേഷം ടീം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനായി ബിര്‍മ്മിംഗാമിലേക്ക് നീങ്ങും. ജൂലൈ 25 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് കോമൺവെൽത്ത് ഗെയിംസ്.