കോഹ്ലിക്കായി പ്രാർത്ഥിക്കും എന്ന് മൊഹമ്മദ് റിസ്വാൻ

കോഹ്ലിയുടെ മോശം ഫോം മാറും എന്നും അതിനായി പ്രാർത്ഥിക്കും എന്ന് പാകിസ്താൻ താരം മൊഹമ്മദ് റിസുവാൻ. “വിരാട് കോഹ്‌ലി ഒരു ചാമ്പ്യൻ കളിക്കാരനാണ്, പക്ഷേ അദ്ദേഹം ഇപ്പോൾ കടന്നുപോകുന്ന ഘട്ടത്തിൽ ഞങ്ങൾക്ക് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ.” റിസുവാൻ പറഞ്ഞു.

“കോഹ്ലി ഒരു കഠിനാധ്വാനിയാണ്. ഓരോ കളിക്കാരനും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകും. നല്ല സമയങ്ങളുണ്ട്, പിന്നീട് മോശം സമയങ്ങളുണ്ട്. എല്ലാം നല്ലതാണ്. സെഞ്ച്വറി നേടിയ കളിക്കാർ പൂജ്യത്തിന് പുറത്താകുന്നു, ഇതൊരു ജീവിത ചക്രമാണ്, ”റിസ്‌വാൻ പറഞ്ഞു.

കോഹ്ലിയുടെ പരിശ്രമങ്ങൾ അദ്ദേഹത്തിന്റെ ഫോം വീണ്ടെടുക്കാൻ സഹായിക്കും എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്നും റിസുവാൻ പറഞ്ഞു.