അയാക്സിന്റെ പുതിയ പരിശീലകനായി എത്തി ആൽഫ്രഡ് ഷ്രൂഡർ എത്തും

എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്നതിന്റെ ഒഴിവിലേക്ക് അയാക്സ് പുതിയ പരിശീലകനെ എത്തിക്കുന്നു. ക്ലബ് ബ്രൂജെയുടെ പരിശീലകനായ ആൽഫ്രഡ് ഷ്രൂഡറിർ ആകും അയാക്സിന്റെ ചുമതലയേൽക്കുക. 49കാരനായ പരിശീലകന് ക്ലബ് ബ്രൂജുമായി 2023വരെ കരാറുണ്ട്. പക്ഷെ 1.5 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകി ഷ്രൂഡറിനെ അയാക്സ് ടീമിൽ എത്തിക്കും.

ഷ്രൂഡർ 2018-ൽ ടെൻ ഹാഗിന്റെ അസിസ്റ്റന്റായി അയാക്സിൽ ഉണ്ടായിരുന്നു. അവിടെ നിന്ന് ഒരു വർഷത്തിനുശേഷം അദ്ദേഹം ഹോഫെൻഹൈമിലേക്ക് പോയി. അടുത്തിടെ ബാഴ്‌സലോണയയിൽ റൊണാൾഡ് കോമാന്റെ അസിസ്റ്റന്റായും ഷ്രൂഡർ പ്രവർത്തിച്ചിരുന്നു. അവിടെ നിന്നാണ് അദ്ദേഹം ജനുവരിയിൽ ക്ലബ് ബ്രൂജിന്റെ മുഖ്യ പരിശീലകനായത്.