അര്‍ജ്ജുന അവാര്‍ഡിന് രണ്ട് വനിത താരങ്ങളുടെ പേര് നാമനിര്‍ദ്ദേശം ചെയ്യാനൊരുങ്ങി ബിസിസിഐ

ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡിന് വനിത താരങ്ങളായ ശിഖ പാണ്ടേയുടെയും ദീപ്തി ശര്‍മ്മയുടെ നാമം നിര്‍ദ്ദേശിക്കുവാന്‍ ഒരുങ്ങി ബിസിസിഐ. ഇന്ത്യന്‍ വനിത ടീമിന്റെ അവിഭാജ്യ ഘടകമായ താരങ്ങള്‍ 2014ല്‍ അരങ്ങേറ്റും കുറിച്ചത് മുതല്‍ നിര്‍ണ്ണായക പ്രകടനങ്ങളുമായി മുന്നില്‍ തന്നെയുണ്ട്. ഈ അടുത്ത നടന്ന വനിത ടി20 ലോകകപ്പിലും ഇരു താരങ്ങളും സജീവമായി തന്നെ പങ്കെടുത്തിരുന്നു.

ലോകകപ്പില്‍ ശിഖ അഞ്ച് മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റും ദീപ്തി 4 വിക്കറ്റും 116 റണ്‍സുമാണ് നേടിയത്. ഇതുവരെ 54 ഏകദിനങ്ങളിലും 48 ടി20കളിലും കളിച്ചിട്ടുള്ള ദീപ്തി യഥാക്രമം 1417, 423 റണ്‍സ് എന്നിങ്ങനെയാണ് നേടിയിട്ടുള്ളത്. 117 വിക്കറ്റുകളും താരം നേടി.

അതെ സമയം ശിഖ പാണ്ടേ 52 ഏകദിനത്തിലും 50 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 73, 36 എന്നിങ്ങനെയാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ശിഖ പാണ്ടേ കളിച്ചു.