അര്‍ദ്ധ ശതകങ്ങളുമായി അലൈസ ഹീലിയും മെഗ് ലാന്നിംഗും, അനായാസ ജയവുമായി ഓസ്ട്രേലിയ

മെഗാന്‍ ഷട്ടിന്റെ ഹാട്രിക്ക് നേട്ടം ഉള്‍പ്പെടെയുള്ള ബൗളിംഗ് മികവിന്റെ ബലത്തില്‍ വിന്‍ഡീസിനെ 180 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 31.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി അനായാസ വിജയം കരസ്ഥമാക്കി ഓസ്ട്രേലിയ. അലൈസ ഹീലിയും മെഗ് ലാന്നിംഗും നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം 33 റണ്‍സ് നേടിയ എല്‍സെ പെറിയുമാണ് ഓസീസ് ബാറ്റിംഗില്‍ തിളങ്ങിയത്.

32 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ ഹീലി മിന്നും പ്രകടനം പുറത്തെടുത്തപ്പോള്‍ മെഗ് ലാന്നിംഗും(58*) എല്‍സെ പെറിയും(33*) പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ മത്സരം 178 റണ്‍സിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 151 റണ്‍സിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. പരമ്പര തൂത്തുവാരിയാണ് ഇനി നടക്കുന്ന ടി20 മത്സരങ്ങളിലേക്ക് ഓസ്ട്രേലിയ നീങ്ങുന്നത്.