പരിക്ക് മാറാതെ മെസ്സി, ചാമ്പ്യൻസ് ലീഗ് മത്സരമുൾപ്പെടെ നഷ്ടമായേക്കും

- Advertisement -

ലാലിഗയിലെ ബാഴ്സലോണയുടെ പ്രശ്നങ്ങൾ തീരുന്നില്ല. മെസ്സി ഈ ആഴ്ച നടക്കുന്ന മത്സരത്തിലും കളിക്കില്ല എന്നാണ് ബാഴ്സലോണ ക്യാമ്പിൽ നിന്നുള്ള വിവരങ്ങൾ. താരത്തിന് പരിശീലനത്തിനെ വീണ്ടും വേദന അനുഭവപ്പെട്ടതോടെ ഒരാഴ്ച കൂടെ വിശ്രമം വേണ്ടി വരും എന്നാണ് വാർത്തകൾ. സീസൺ തുടങ്ങിയിട്ട് ഇതുവരെ ഒരു മത്സരം പോലും മെസ്സി കളിച്ചിട്ടില്ല.

വലൻസിയയെ ആണ് അടുത്ത മത്സരത്തിൽ ബാഴ്സലോണ നേരിടേണ്ടത്. അതു കഴിഞ്ഞ് ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടുമായും ബാഴ്സലോണക്ക് മത്സരമുണ്ട്. ഈ രണ്ടു മത്സരങ്ങളും മെസ്സി കളിക്കുന്നത് സംശയമാണ്. സുവാരസിന്റെ പരിക്ക് പൂർണ്ണമായി ഭേദമായിട്ടില്ല. സുവാരസ് പക്ഷെ വലൻസിയക്ക് എതിരെ ബെഞ്ചിൽ എങ്കിലിം ഉണ്ടാകും എന്ന് ബാഴ്സലോണ പ്രതീക്ഷിക്കുന്നു.ഇതുവരെ മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണ ഇപ്പോൾ ലാലിഗയിൽ എട്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ ഒരു വിജയം മാത്രമേ ബാഴ്സലോണ ഇതുവരെ ലീഗിൽ സ്വന്തമാക്കിയിട്ടുള്ളൂ.

Advertisement