സെപ്റ്റംബറില്‍ ന്യൂസിലാണ്ടിനെതിരെയുള്ള പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു

- Advertisement -

സെപ്റ്റംബറില്‍ ന്യൂസിലാണ്ടിനെതിരെയുള്ള പര്യടനത്തിനുള്ള 18 അംഗ വനിത ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങിയിരിക്കുന്ന പരമ്പരയിലേക്ക് നവാഗതയായ മൈട്ലാന്‍ ബ്രൗണിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈല വ്ലാമിനിക്കിന്റെ സ്ഥാനത്താണ് ഈ യുവ ഓള്‍റൗണ്ടറെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പിനിടെ ഹാംസ്ട്രിംഗ് പരിക്കിനാല്‍ പുറത്ത് പോകേണ്ടി വന്ന എല്‍സെ പെറി ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്. എന്നാല്‍ താരത്തിന്റെ ഫിറ്റ്നെസ്സ് മികച്ച നിലയിലാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അവസാന സംഘത്തില്‍ ഉള്‍പ്പെടുത്തുകയുള്ളു. ലോകകപ്പിന് തൊട്ടുമുമ്പാണ് ടൈലയ്ക്ക് പരിക്കേല്‍ക്കുന്നത്.

ഈ പരമ്പര ന്യൂ സൗത്ത് വെയില്‍സിലും ക്യൂന്‍സ്ലാന്‍ഡിലുമായാണ് നടക്കേണ്ടിയിരുന്നതെങ്കിലും ഓസ്ട്രേലിയയിലെ വര്‍ദ്ധിച്ച് വരുന്ന കോവിഡ് കേസുകള്‍ കാരണം വേദിയില്‍ മാറ്റമുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ: Meg Lanning (c), Rachael Haynes, Maitlan Brown, Erin Burns, Nicola Carey, Ashleigh Gardner, Alyssa Healy, Jess Jonassen, Delissa Kimmince, Tahlia McGrath, Sophie Molineux, Beth Mooney, Ellyse Perry (subject to fitness), Megan Schutt, Molly Strano, Annabel Sutherland, Georgia Wareham, Belinda Vakarewa.

Advertisement