ബിയെൽസ ഉടൻ ലീഡ്സിൽ പുതിയ കരാർ ഒപ്പുവെക്കും

- Advertisement -

ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ബിയെൽസ ഉടൻ തന്നെ പുതിയ കരാർ ഒപ്പുവെക്കും എന്ന് ല്ലബ് അറിയിച്ചു. ലീഡ്സിനെ ചാമ്പ്യൻഷിപ്പിൽ വിജയികളാക്കി പ്രീമിയർ ലീഗിലേക്ക് മടക്കി എത്തിച്ച ബിയെൽസ ദീർഘകാല കരാർ ആകും ഇത്തവണ ഒപ്പുവെക്കുക. ഇപ്പോൾ അദ്ദേഹത്തിന്റെ കരാർ കാലാവധി അവസാനിച്ചു കഴിഞ്ഞു. എങ്കിലും ലീഡ്സിനെ ഇപ്പോഴും പരിശീലിപ്പിക്കുന്നത് ബിയെൽസ നിർത്തിയിട്ടില്ല. ഇത് അദ്ദേഹം ഉടൻ കരാർ ഒപ്പുവെക്കും എന്നതിന്റെ സൂചനയാണെന്ന് മാനേജ്മെന്റ് പറയുന്നു.

65കാരനായ ബിയെൽസ കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ അവസാന ഘട്ടത്തിലായിരുന്നു ക്ലബുമായി കരാർ പുതുക്കിയത്. ക്ലബിനെ 16 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടു വന്നു എന്നത് കൊണ്ട് തന്നെ വലിയ കരാർ ആകും ലീഡ്സ് യുണൈറ്റഡ് ബിയെൽസക്ക് നൽകുക. ക്ലബ് ബിയെൽസയുടെ നിർദേശ പ്രകാരം ടീം ശക്തമാക്കുന്നതിന്റെ തിരക്കിലാണ്. സെപ്റ്റംബർ 12ന് ലിവർപൂളിനെ ആകും പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ബിയെൽസയുടെ ലീഡ്സ് നേരിടുക.

Advertisement