സുദേവയ്ക്ക് ഐ ലീഗിൽ ഇന്ത്യൻ താരങ്ങൾ മാത്രം

- Advertisement -

പുതുതായി ഐ ലീഗിൽ എത്തിയ ക്ലബായ സുദേവ എഫ് സി ഐ ലീഗിൽ ഇന്ത്യൻ താരങ്ങളെ മാത്രമെ ഉൾപ്പെടുത്തുകയുള്ളൂ. ക്ലബ് പ്രസിഡന്റ് ആയ അനുജ് ഗുപ്തയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇത്തവണത്തെ ഐ ലീഗിൽ ഇന്ത്യൻ താരങ്ങളെ മാത്രം അണിനിരത്താൻ ആണ് സുദേവ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹ പറഞ്ഞു. സുദേവ ക്ലബ് രൂപീകരിച്ചത് തന്നെ ഇന്ത്യൻ താരങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കാൻ ആണ് എന്നും അദ്ദേഹം പറഞ്ഞു.

യുവതാരങ്ങൾക്ക് ഒപ്പം 7-8 പരിചയ സമ്പന്നരായ താരങ്ങളും സുദേവയുടെ ഐ ലീഗ് സ്ക്വാഡിൽ ഉണ്ടാകും. സുദേവയ്ക്ക് ഇന്ത്യൻ ഫുട്ബോളിന് വലിയ സംഭാവനകൾ നൽകാൻ ആകും എന്നും അദ്ദേഹം പറഞ്ഞു. എ ഐ എഫ് എഫ് നേരിട്ട് ഐലീഗിലേക്ക് പ്രവേശനം നൽകിയ ടീമാണ് സുദേവ. അവർക്ക് ഈ സീസണിൽ റിലഗേഷൻ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ സ്ക്വാഡിനെ ധൈര്യമായി ഇറക്കാൻ ആകും. കഴിഞ്ഞ സീസണിൽ ഇന്ത്യൻ താരങ്ങളെ മാത്രം വെച്ച് കളിച്ച ഷില്ലോങ്ങ് ലജോങ് ഐലീഗിൽ നിന്ന് റിലഗേറ്റഡ് ആയിരുന്നു.

Advertisement