പാക്കിസ്ഥാനെതിരെ 8 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍

Phoebemeglanning

പാക്കിസ്ഥാന്‍ വനിത ടീമിനെതിരെ എട്ട് വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയപ്പോള്‍ മത്സരത്തിൽ മഴ തടസ്സം സൃഷ്ടിക്കുകയായിരുന്നു. 10 ഓവര്‍ ബാക്കി നിൽക്കെ ഈ തടസ്സം കാരണം പിന്നെ മത്സരം 40 ഓവറാക്കി ചുരുക്കി.

ഓസ്ട്രേലിയയുടെ ലക്ഷ്യം 158 റൺസായി നിശ്ചയിച്ചപ്പോള്‍ ടീം 2 വിക്കറ്റ് നഷ്ടത്തിൽ 28.5 ഓവറിൽ വിജയം കുറിച്ചു. 78 റൺസുമായി ഫോബേ ലിച്ച്ഫീൽഡും 67 റൺസ് നേടി മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കിയത്. ഫോബേ പുറത്താകാതെ നിന്നു.

നേരത്തെ പാക് ബാറ്റിംഗിൽ 59 റൺസ് നേടിയ നിദ ദാര്‍ ആണ് ടോപ് സ്കോറര്‍. മാറൂഫ് 28 റൺസ് നേടി. ഡാര്‍സി ബ്രൗണും ജെസ്സ് ജോന്നാന്‍സനും രണ്ട് വീതം വിക്കറ്റ് ഓസ്ട്രേലിയയ്ക്കായി നേടി.