യുവ പ്രതീക്ഷയായ സെന്റർ ബാക്ക് യുമ്നം ഇനി ചെന്നൈയിനിൽ

Picsart 23 01 16 16 40 44 835

ചെന്നൈയിൻ എഫ്‌സി ഒരു മികച്ച യുവതാരത്തെ ടീമിലേക്ക് എത്തിച്ചു. 19 കാരനായ ഡിഫൻഡർ ബികാഷ് യുംനമിനെ ആണ് രണ്ട് വർഷത്തെ കരാറിൽ ചെന്നൈയിൻ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഭാവി സെന്റർ ബാക്കായി കണക്കാക്കപ്പെടുന്ന താരമാണ് യുമ്നം.

“ചെന്നൈയിൻ എഫ്‌സിയുടെ ഭാഗമാകുന്നതിൽ ഞാൻ വളരെ സന്തോഷത്തിലാണ്. ഈ അവസരത്തിന് ഞാൻ ചെന്നൈയിൻ മാനേജ്‌മെന്റിനോട് നന്ദി പറയുഞ്ഞ്, ചെന്നൈയിനായി കളിക്കാനായി ശരിക്കും കാത്തിരിക്കുകയാണ്,” യുംനം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ അണ്ടർ 16, അണ്ടർ 19, അണ്ടർ 20 ടീമുകൾക്കായി കളിച്ചിട്ടുള്ള യുമ്നം ഇന്ത്യൻ യൂത്ത് ടീമിലെ സ്ഥിരം താരമാണ്. 2022 ലെ SAFF U-20 ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം കഴിഞ്ഞ വർഷം ഒക്ടോബറിൽ AFC U-20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും പങ്കെടുത്തു.

റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിക്കായും ഇന്ത്യൻ ആരോസിന് ആയും യുമ്നം ഐ ലീഗ് കളിച്ചിട്ടുണ്ട്. ഇതുവരെ 29 ഐ ലീഗ് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ജനുവരി 21 ന് ചെന്നൈയിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 മത്സരത്തിൽ ചെന്നൈയിൻ എടികെ മോഹൻ ബഗാനെ നേരിടുമ്പോൾ യുംനാമിന് ഐ എസ് എൽ അരങ്ങേറ്റം നടത്താൻ ആകും.