അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും അന്യ കൗണ്ടിയിൽ സജീവമായി തുടരും

14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിച്ച് ഇംഗ്ലണ്ട് വനിത താരം അന്യ ഷ്രുബ്സോള്‍ കൗണ്ടിയിൽ സോമര്‍സെറ്റിനായി കളിക്കുന്നത് തുടരും. സോമര്‍സെറ്റിന് വേണ്ടി താരം അരങ്ങേറ്റം നടത്തിയ ശേഷം കൗണ്ടിയ്ക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 173 മത്സരങ്ങളിൽ നിന്ന് മൂന്ന് ഫോര്‍മാറ്റിലുമായി 227 വിക്കറ്റാണ് നേടിയത്.

2017 ലോകകപ്പ് വിജയത്തിലെ ഹീറോ ആയിരുന്നു താരം. ലോര്‍ഡ്സിലെ ഇന്ത്യയ്ക്കെതിരെയുള്ള ഫൈനലില്‍ 46 റൺസ് വിട്ട് നല്‍കി 6 വിക്കറ്റ് നേടിയ താരത്തിന്റെ പ്രകടനം ആണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിൽ നിര്‍ണ്ണായകമായത്.

രണ്ട് തവണ ലോകകപ്പും രണ്ട് തവണ ആഷസും ഈ 30 വയസ്സുകാരി താരം നേടിയിട്ടുണ്ട്.   ഇംഗ്ലണ്ടിന്റെ ഏകദിന വനിത വിക്കറ്റ് നേട്ടക്കാരിൽ നാലാമതും ടി20 വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമതുമാണ് അന്യ.

Previous articleനെരോക രാജസ്ഥാൻ യുണൈറ്റഡ് പോരാട്ടം സമനിലയിൽ
Next articleപെരിൻ യുവന്റസിൽ കരാർ പുതുക്കി