ബംഗ്ലാദേശ് വനിത ടീമിന്റെ മുഖ്യ കോച്ചായ അഞ്ജു ജെയിനിന് പകരം ആളെ ബോര്‍ഡ് തേടിയിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് വേഗത്തില്‍ പുറത്തായതുമായി ബന്ധപ്പെട്ട അഞ്ജുവിന്റെ ചില തീരുമാനങ്ങള്‍ ബോര്‍ഡിന് രസിച്ചിട്ടില്ല. അതിനാല്‍ തന്നെ താരത്തെ ഒഴിവാക്കി പുതിയ കോച്ചിനെ ബംഗ്ലാദേശ് തേടുന്നു എന്നാണ് ലഭിയ്ക്കുന്ന വിവരം.
എന്നാല്‍ അഞ്ജു ജെയിനിന്റെ കോച്ചിംഗ് കാലഘട്ടത്തെ മികച്ചതെന്നാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ റുമാന അഹമ്മദ് പറയുന്നത്. 12 പരമ്പരകളില്‍ എട്ടെണ്ണം വിജയിക്കാനായി എന്നത് മികച്ച കാര്യമാണെങ്കിലും വലിയ ടീമുകള്‍ തങ്ങളോട് അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്ന വസ്തുത പരിഗണിക്കേണ്ടതാണെന്ന് റുമാന വ്യക്തമാക്കി.
ടി20 പരമ്പരകളും ചെറിയ ടീമുകളായിട്ടാണ് നടന്നതെന്നതിനാല്‍ തന്നെ അവയും ശരിയായ അവലോകനമെന്ന് പറയാനാകില്ലെന്ന് റുമാന വ്യക്തമാക്കി. എന്നാല്‍ അഞ്ജുവിന് താരങ്ങളുമായി മികച്ച ബന്ധം സ്ഥാപിച്ചെടുക്കുവാന്‍ സാധിച്ചുവെന്നും താരങ്ങളോടെല്ലാം അഞ്ജുവിന് തുറന്ന സമീപനമായിരുന്നുവെന്നും റുമാന വ്യക്തമാക്കി. അത് വളരെ സഹായകരമായി തനിക്ക് തോന്നിയെന്നും മറ്റു പല കോച്ചുമാര്‍ക്കും ആ ഒരു കഴിവ് ഇല്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും റുമാന അഭിപ്രായപ്പെട്ടു.