ആംഗുളോയെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യില്ല, ഓഫറുമായി ബെംഗളൂരു എഫ് സിയും എഫ് സി ഗോവയും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിക്കും എന്ന് അഭ്യൂഹമുണ്ടായിരുന്ന പോളിഷ് ടീമായ‌ ഗോർനിക് സാബ്രെസെയ്ക്ക് വേണ്ടി കളിക്കുന്ന ഇഗൊർ ആംഗുളോ ബ്ലാസ്റ്റേഴ്സിലേക്ക് എത്തില്ല. കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് യാതൊരു ഓഫറും നൽകിയിട്ടില്ല എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ആയ‌ മാർകസ് മെഗുല പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വികൂനയും ആംഗുളൊയും തമ്മിലുള്ള വ്യക്തിപരമായ ബന്ധമാകാം ഈ അഭ്യൂഹത്തിന് കാരണം എന്നും അദ്ദേഹം വിലയിരുത്തുന്നു.

കേരള ബ്ലാസ്റ്റേഴ്സ് അല്ല മറിച്ച് താരത്തിന് ഓഫർ നൽകിയിരിക്കുന്നത് ബെംഗളൂരു എഫ് സിയും എഫ് സി ഗോവയുമാണ്. ഇരു ക്ലബുകളുമായി താരത്തിന്റെ ഏജന്റ് ചർച്ചയിലാണ്. എന്നാൽ ഉയർന്ന വേതനം ആവശ്യപ്പെടുന്നത് ചർച്ചകൾ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. 36കാരനായ ആംഗുളോ അവസാന നാലു വർഷമായി ഗോർനികിനായാണ് കളിക്കുന്നത്. ഈ സീസണോടെ ക്ലബ് വിടും എന്ന് താരം അറിയിച്ചിരുന്നു. തുർക്കിയിൽ നിന്നും ഇന്ത്യയിൽ നിന്നും താരത്തിന് ഓഫറുണ്ട് എന്ന് പോളിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement