ന്യൂസിലാണ്ടിന് വിജയം സമ്മാനിച്ച് അമേലിയ കെർ, 3 വിക്കറ്റ് വിജയം 6 പന്ത് അവശേഷിക്കവെ

Sports Correspondent

Ameliakerr
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ മികച്ച വിജയം നേടി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 270/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട് 49 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ സ്കോര്‍ മറികടക്കുകയായിരുന്നു. പുറത്താകാതെ 119 റൺസ് നേടിയ അമേലിയ കെർ ആണ് ന്യൂസിലാണ്ടിന്റെ വിജയ ശില്പി.

മാഡി ഗ്രീന്‍(52), സോഫി ഡിവൈന്‍(33), കേറ്റി മാര്‍ട്ടിന്‍(20) എന്നിവര്‍ നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തു. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ്മ 4 വിക്കറ്റ് നേടി.

പുറത്താകാതെ 66 റൺസ് നേടിയ മിത്താലി രാജ്, 65 റൺസ് നേടിയ റിച്ച ഘോഷ്, സബിനേനി മേഘന(49), യാസ്ടിക ഭാട്ടിയ(31), ഷഫാലി വര്‍മ്മ(24) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 270 റൺസ് നേടിയത്.