വനിൻഡു ഹസരംഗ കോവിഡ് പോസിറ്റീവ്

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗ കോവിഡ് പോസിറ്റീവ് ആയി. ഇതോടെ താരം ഇനി ടി20 പരമ്പരയിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. രണ്ടാം മത്സരത്തിൽ സൂപ്പര്‍ ഓവറിലാണ് ശ്രീലങ്കയ്ക്ക് കാലിടറിയത്.

ഇന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരയിലെ മൂന്നാം മത്സരം. ഹസരംഗയ്ക്ക് പകരം ജെഫ്രി വാന്‍ഡെര്‍സേ ആയിരിക്കും ഇന്ന് മത്സരത്തിനിറങ്ങുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓസ്ട്രേലിയയിൽ കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ശ്രീലങ്കന്‍ താരമാണ് വനിന്‍ഡു.

നേരത്തെ കുശൽ മെന്‍ഡിസ്, ബുനുര ഫെര്‍ണാണ്ടോ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.