ബിജോയ് വർഗീസിന് വലിയ ഭാവി ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Img 20220215 005700
Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ഹോർമിൻപാമിന് പകരം സെന്റർ ബാക്കായി ഇറങ്ങിയ മലയാളി യുവതാരം ബിജോ വർഗീസിനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. “ബിജോയ് വർഗീസ് ഒരു മികച്ച യുവതാരമാണ്. അവൻ ഒരു നല്ല കളിക്കാരനാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഞങ്ങളോടൊപ്പം പരിശീലനം ആരംഭിച്ച ബിജോയ് ബി ടീമിൽ നിന്നാണ് വരുന്നത്.” ഇവാൻ ഓർമ്മിപ്പിച്ചു.
Img 20220215 005621
“ഐ‌എസ്‌എൽ തലത്തിൽ ഒരിക്കലും കളിച്ചിട്ടില്ല, ഇപ്പോൾ ഈ സീസണിൽ രണ്ട് ഗെയിമുകൾ പൂർത്തിയാക്കി, താരം മികച്ച പക്വതയും മികച്ച പോരാട്ട വീര്യവും പ്രകടിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് അദ്ദേഹം ഭാവിയിൽ വലിയ സംഭാവനകൾ ചെയ്യും” ഇവാൻ പറഞ്ഞു.

“അവന് അതിനായി ഒരുപാട് പ്രവർത്തിക്കേണ്ടതുണ്ട്. അവൻ മെച്ചപ്പെടുത്തുന്നത് തുടരേണ്ടതുണ്ട്.” ഇവാ‌ പറഞ്ഞു.